കട്ടപ്പനയിൽ അനുവദിച്ച ഇ എസ് ഐ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പുനരാരംഭിച്ചതായി ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ്

കേന്ദ്ര ഇഎസ്‌ഐ കോർപ്പറേഷൻ കട്ടപ്പനയില്‍ അനുവദിച്ച 100 ബെഡ്ഡുകളുള്ള ആശുപത്രിയുടെ ടെണ്ടർ നടപടികള്‍ പുനരാരംഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി.2024 മാർച്ചില്‍ 150 കോടി രൂപ വകയിരുത്തി ടെൻഡർ നടപടി പൂർത്തികരിച്ചിരുന്നു.
എന്നാല്‍ കരാറെടുത്ത കന്പനിയെ മുൻകാല പ്രവർത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന്‍റെ പേരില്‍ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടർന്നാണ് റീ ടെൻഡർ നടത്തേണ്ടി വന്നത്.അടുത്തമാസം 25ന് ഉച്ചയ്ക്ക് 12 വരെ ടെൻഡർ സ്വീകരിക്കും. 26ന് ഉച്ചയ്ക്ക് 1.30നു ടെൻഡർ തുറക്കും.
100 ബെഡ്ഡുകളുള്ള ആശുപത്രിക്കും സ്റ്റാഫ് ക്വാർട്ടേഴ്സിനുമായി 150 കോടിയാണ് അനുവദിച്ചിട്ടുള്ളത്.നേരത്തേ കട്ടപ്പന മുനിസിപ്പാലിറ്റി വാഴവര നിർമലാസിറ്റിയില്‍ അനുവദിച്ച സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.