കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം നടന്നു

നഗരസഭയുടെ വാർഷിക പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുക,നിലവിൽ നടക്കാത്ത പദ്ധതികൾ മാറ്റി ഭേദഗതി വരുത്തി മറ്റ് പദ്ധതികൾ ഉൾപ്പെടുത്തി അംഗീകാരം നേടുന്നത് സംബന്ധിച്ചും തീരുമാനമായി. ഈ പദ്ധതികൾക്ക് വരുന്ന പതിനഞ്ചാം തീയതി ഡിപിസിയുടെ അംഗീകാരം നേടിയെടുക്കാനും തീരുമാനിച്ചു. കട്ടപ്പന നഗരസഭാ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥൻ ആയിട്ടുള്ള സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിക്കായി ലഭിച്ച ടെൻഡറുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടായി.
വെള്ളയാംകുടി വെറ്റിനറി ഹോസ്പിറ്റലിൽ മൊബൈൽ ഡിസ്പെൻസറിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി പാർ ടൈം സീപ്പർ തസ്തികയിലേക്ക് നടന്ന ഇൻറർവ്യൂ റാങ്ക് ലിസ്റ്റ് അംഗീകരിക്കൽ നടന്നു.നഗരസഭയിൽ കുടുംബശ്രീ അമൃതം മിത്ര കളക്ടർ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്ന വിഷയം നഗരസഭയിൽ ചർച്ച ചെയ്ത തീരുമാനമെടുത്തു.