റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2025 - 26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ജൂലൈ 6ന്

Jul 4, 2025 - 15:56
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2025 - 26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ജൂലൈ 6ന്
This is the title of the web page

 റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2025 - 26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും 2025 ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ചേറ്റുകുഴി വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. പുതിയ റോട്ടറി വർഷത്തെ പ്രസിഡണ്ടായി റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ സ്ഥാനം ഏറ്റെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായി റൊട്ടേറിയൻ കിരൺ ജോർജ് തോമസ് ട്രഷററായി റൊട്ടേറിയൻ ജോസ് ഫ്രാൻസിസ് സർജന്റ് അറ്റ് ആം റൊട്ടേറിയൻ അജീഷ് ജോസഫ് എന്നിവരും സ്ഥാനം ഏറ്റെടുക്കും. പരിപാടിയിൽ മുഖ്യ അതിഥിയായി റോട്ടറി ഡിസ്ട്രിക്ട് 3205 ഗവർണർ നോമിനി റൊട്ടേറിയൻ ജയശങ്കർ അതിഥികളായി ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ നൈജു ആന്റണി ഡിസ്ട്രിക്ട് സർജന്റ് അറ്റ് ആം റൊട്ടേറിയൻ അജി ജോസ് അസിസ്റ്റന്റ് ഗവർണർമാരായ റൊട്ടേറിയൻ പി കെ ഷാജി, റൊട്ടേറിയൻ പ്രിൻസ് ചെറിയാൻ ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ ജോസ് മാത്യു എന്നിവർ പങ്കെടുക്കും. 

 റോട്ടറി ഇന്റർനാഷണൽ, റോട്ടറി ക്ലബ് ഓഫ് മക്കിനി (യു എസ് ) എന്നിവയുടെ സഹകരണത്തോടുകൂടി മുരിക്കാശ്ശേരി സ്നേഹ മന്ദിരത്തിൽ ഒന്നരക്കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന ' ഹാൻഡ്‌സ് ഓഫ് ഹോപ്പ് ' ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ടിന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കും. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന പാർപ്പിടം പദ്ധതിയിൽ കട്ടപ്പന മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് 15 വീടുകൾ ഈ വർഷം പണി പൂർത്തിയാക്കുന്ന പദ്ധതിയും നടപ്പിലാക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 റോട്ടറി ഇന്റർനാഷണൽ തീമായ 'യുണൈറ്റ് ഫോർ ഗുഡ്' ഡിസ്ട്രിക്റ്റ് തീം 'ഹാർമണി' എന്നിവയെ മുൻ നിർത്തി രണ്ടര കോടി രൂപയുടെ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കും എന്ന് ഭാരവാഹികളായ പ്രസിഡന്റ് റൊട്ടേറിയൻ അഖിൽ വിശ്വനാഥൻ, റൊട്ടേറിയൻ ജോസ് മാത്യു, റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി, റൊട്ടേറിയൻ സന്തോഷ്‌ ദേവസ്യ, റൊട്ടേറിയൻ പി എം ജെയിംസ്, റൊട്ടേറിയൻ കിരൺ ജോർജ് തോമസ്, റൊട്ടേറിയൻ ജോസ് ഫ്രാൻസിസ് റൊട്ടേറിയൻ ജോസുകുട്ടി പൂവത്തുമൂട്ടിൽ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow