കാട്ടുപന്നി ആക്രമണം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാലിന് പരിക്ക്

Jul 1, 2025 - 18:56
 0
കാട്ടുപന്നി ആക്രമണം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാലിന് പരിക്ക്
This is the title of the web page

ഇന്നലെ വൈകിട്ട് 7.30 ഓടെ കുഴിത്തൊളു - നിരപ്പേൽ കടയിലാണ് അപകടം നടന്നത്. സഞ്ചരിച്ചിരുന്ന സ്കൂട്ടിയ്ക്ക് കുറുകെ ചാടിയ പന്നി ശ്രീദേവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. താടിയെല്ല്, കൈകാലുകൾ, മുട്ടുകൾ എന്നിവയ്ക്ക് സാരമായ പരിക്കേറ്റു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാർ പറഞ്ഞ പരാതി കേട്ട് പരിഹരിക്കുന്നതിനായി ഇറങ്ങിയതാണ് ശ്രീദേവി എസ്. ലാൽ. ഇതിനോടാപ്പം സ്വന്തമായി നടത്തുന്ന ഏലക്ക സ്റ്റോറിൽ കയറി ഭർത്താവ് സന്തോഷിനെയും കാണാനായി പുറപ്പെട്ടതായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വാർഡ് മെമ്പർ. ആ യാത്രയിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow