പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോലീസ് സ്റ്റേഷനിലേയ്ക്ക് ബഹുജന മാർച്ച് നടത്തി.ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.പി. മാത്യു മാർച്ച് ഉത്ഘാടനം ചെയ്തു
കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കള്ള കേസിൽ കുടുക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നു എന്ന് ആരോപിച്ച് പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോലീസ് സ്റ്റേഷനിലേയ്ക്ക് ബഹുജന മാർച്ച് നടത്തി.ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.പി. മാത്യു മാർച്ച് ഉത്ഘാടനം ചെയ്തു. ഹോളിഡേ ഹോം ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിച്ചു. അതിർത്തി ചെക്ക്പോസ്റ്റിന് മുമ്പിൽ ബാരി ക്കേഡുകൾ സ്ഥാപിച്ച് സമരക്കാരെ പോലീസ് തടഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് നേതൃത്വം നൽകിയ ജനകീയ മാർച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.പി മാത്യു ഉത്ഘാടനം ചെയ്തു.
കള്ള കേസെടുത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കാം എന്ന് പിണറായി വിജയൻ വ്യാമോഹിക്കേണ്ടന്നും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ തെരുവിലിറങ്ങിയിരക്കുന്ന പതിനായിര കണക്കിന് പാർട്ടി പ്രവർത്തകരുടെ വികാരവും ശക്തിയും മനസ്സിലാക്കി പിണറായി വിജയൻ മുമ്പോട്ടു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിൽ വിവിധ മണ്ഡലങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. നേതാക്കളായ ഷാജി പൈനെടത്ത്, പി.ആർ അയ്യപ്പൻ, റ്റി കെ ചന്ദ്രശേഖരൻ, ആർ ഗണേശൻ, അബ്ദുൾറഷീദ്, ആന്റണി കുഴിക്കാട്ട്, എം.എം വർഗീസ്, ഷിബു എം.തോമസ്, സന്തോഷ് പണിക്കർ, പി.പി. റഹിം, പി.റ്റി. വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.