ഓണക്കാലം: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം തുടങ്ങും
ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. ആഗസ്റ്റ് ആറിന് രാവിലെ ആറ് മണി മുതല്‍ സെപ്റ്റംബര്‍ അഞ്ച് രാത്രി 12 മണി വരെയായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ താഴെപ്പറയുന്ന ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.