ചെമ്പകപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വായനാ ദിനാചാരണവും, വിവിധ ക്ലബുകളുടെ ഉത്ഘടനവും നടന്നു

ചെമ്പകപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ വായനാദിനത്തിനോടനുബന്ധിച്ചു വായന മാസാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും പ്രമുഖ കാർട്ടൂണിസ്റ്റും, പരിസ്ഥിതി പ്രവർത്തകനുമായ സജിദാസ് മോഹൻ നിർവഹിച്ചു.PTA പ്രസിഡൻറ് രാജേഷ് എം .എൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് .സി വായനാ ദിന സന്ദേശം നൽകി. അലീന ആൻറണി പ്രതിജ്ഞാവാചകവും ചൊല്ലിക്കൊടുത്തു. മീനാക്ഷി വിനോദ് പി എൻ പണിക്കർ അനുസ്മരണവും നടത്തി. സ്റ്റാഫ് സെക്രട്ടറി നെൽസൺ ജോർജ് നന്ദിയും രേഖപ്പെടുത്തി. വായന ദിനത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്ക്, ആകർഷിക്കുവാനായി, സ്കൂൾ വിവിധതരത്തിലുള്ള പ്രോജക്ടുകളാണ് തയ്യാറാക്കുന്നത്. നിലവിൽ ജില്ലയിൽ ഏറ്റവും അധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിന് സ്വന്തമാണ്.