ഇടുക്കി കൊമ്പൊടിഞ്ഞാൽ കൂട്ടമരണം, അന്വേഷണം ഊർജിതമാക്കണം ; ജനകീയ സമിതി

Jun 12, 2025 - 14:56
 0
ഇടുക്കി കൊമ്പൊടിഞ്ഞാൽ കൂട്ടമരണം, അന്വേഷണം ഊർജിതമാക്കണം ; ജനകീയ സമിതി
This is the title of the web page

കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അഗ്നിക്കിരയായി വെന്ത്‌ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്നാരോപിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പണിക്കൻകുടിയിൽ പ്രതിഷേധ യോഗവും ഒപ്പുശേഖരണവും നടത്തി. 2025 മെയ്‌ മാസം ഒൻപതാം തീയതി ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാല്‍ പ്രദേശത്ത്‌ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (39) മക്കളായ അഭിനന്ദ്‌ (9) അഭിനവ് (4) ശുഭയുടെ അമ്മ പൊന്നമ്മ എന്നിവര്‍ വീടിനുള്ളില്‍ അഗ്നിക്കിരയായി വെന്ത്‌ മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പത്താം തീയതി വൈകിട്ട്‌ 6 മണിയോട്‌ കൂടിയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം തീ പിടിച്ചതെന്നാണ്‌ പോലീസിന്റെ ആദ്യ നിഗമനം. പക്ഷേ ഇല്രക്ടിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത്‌ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇളയ കുട്ടി ഒഴികെ മറ്റ്‌ മൂന്നുപേരും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു കാണപ്പെട്ടത്‌. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും മരണപ്പെട്ട സംഭവത്തിന് സർക്കാർ വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്ന് നേതാക്കൾ ആരോപിച്ചു.

ആദ്യം അന്വേഷണ ചുമതല വെള്ളത്തൂവല്‍ സി.ഐ ക്ക് ആയിരുന്നു. പിന്നീട്‌ ഇടുക്കി ഡി.വൈ.എസ്‌.പി ജില്‍സണ്‍ മാത്യുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെ ആലപ്പുഴ ജില്ലാ എ.എസ്‌.പി ആയി നിയമിച്ചു. വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത്‌ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും.

 അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയും അന്വേഷണം ഊര്‍ജിതമാക്കുകയും വേണമെന്ന് ജനകീയ സമിതി നേതാക്കൾ ആവശ്യപ്പെട്ടു.ജനകീയ സമിതി ചെയര്‍മാന്‍ അനീഷ്‌ സി കെ അധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ ഉദ്ഘാടനം ചെയ്തു.

കണ്‍വീനര്‍ വിനോദ്‌ കറുകപ്പിള്ളില്‍,ജോയിന്‍റ്‌ കണ്‍വീനര്‍ വിനോദ്‌ കുനിപ്പാറയില്‍,ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി കെ സോമൻ,സേവാ ഭാരതി ജില്ല സെക്രട്ടറി ടി കെ രാമചന്ദ്രൻ,ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്‍റ്‌ രതീഷ്‌ വരകുമല, ബിജെപി ഇടുക്കി മണ്ഡലം പ്രസിഡന്‍റ്‌ ലീന രാജു,നേതാക്കളായ പിസി സന്തോഷ്കുമാർ, രാധാക്യഷ്ണൻ , ഒ സി ടോമി തുടങ്ങിയവർ നേത്യത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow