INTUC ദേശീയ സെക്രട്ടറിയും പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് PA ജോസഫ് രണ്ടാമത് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറിൽ നടന്നു

INTUC ക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ നിരവധിയായ ട്രേഡ് യൂണിയനുകൾ രൂപീകരിച്ച് തൊഴിലാളി വർഗ്ഗ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കരുത്തനായ നേതാവായിരുന്നു PA ജോസഫ് . പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ INTUC അഖിലേന്ത്യാ പ്രസിഡന്റും . INTUC ദേശീയ സെക്രട്ടറിയുമായിരുന്ന PA ജോസഫ് വിട വാങ്ങിയിട്ട് 2 വർഷം പിന്നിടുകയാണ്.
തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനായി ജീവിതം തന്നെ മാറ്റിവച്ച അദ്ദേഹത്തിന്റെ രണ്ടാമത് അനുസ്മരണ സമ്മേളനമാണ് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ചത്.
വണ്ടിപ്പെരിയാർ അഴുത ബ്ലോക്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് T M ഉമ്മർ സ്വാഗതമാശംസിച്ചു. INTUC ദേശീയ സെക്രട്ടറി ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു.
INTUC ജനറൽ സെക്രട്ടറി ആന്റണി കുറ്റൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. KP w യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത്, INTUC പീരുമേട് റീജണൽ പ്രസിഡന്റ KA സിദിഖ്,DCC ജനറൽ സെക്രട്ടറി മാരായ PA അബ്ദുൾ റഷീദ്,R ഗണേശൻ, PK ചന്ദ്രശേരൻ, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോർജ് ജോസഫ് കൂറും പുറം, DCC എക്സിക്യൂട്ടീവ് മെമ്പർ സാബു വയലിൽ കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ്K രാജൻ, വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ, KG WC ജില്ലാ സെക്രട്ടറി K ഉദയകുമാർ,യൂത്ത് കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.