പതിനാലുകാരിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍

പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. ലോണ്‍ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്സനെ (18)യാണ് സിഐ ജോയി മാത്യൂ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി. തുടർന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോക്സോ വകുപ്പു കൂടി ചേർത്ത് അന്വേഷണം ഊർജിതമാക്കി.
തുടർന്ന് നിഖില്‍ ഉള്‍പ്പെടെ സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തു. 14 മണിക്കൂർ നീണ്ട ചോദ്യം ചെയ്തലിനൊടുവില്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിഖില്‍ സമ്മതിക്കുകയായിരുന്നു. എസ്‌ഐ പി. എൻ. പ്രദീപ് , വനിത എഎസ്‌ഐ ജോളി ജോസഫ്, സീനിയർ സിവില്‍ പോലിസ് ഓഫീസർമാരായ ജിജോ. പി. വിജയൻ, പി.എ.നിഷാദ് എന്നിവരും അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.