റാങ്കുകളുടെ തിളക്കത്തിൽ ലബ്ബക്കട ജെ.പി.എം. കോളേജ്

Jun 2, 2025 - 10:07
 0
റാങ്കുകളുടെ തിളക്കത്തിൽ ലബ്ബക്കട ജെ.പി.എം. കോളേജ്
This is the title of the web page

എം.ജി. സർവകലാശാല 2023-2025 ബി.എഡ്. പരീക്ഷയിൽ 15 റാങ്കുകൾ നേടി ലബ്ബക്കട ജെ.പി.എം. ബി.എഡ്. കോളേജ്. കോമേഴ്‌സ് എഡ്യൂക്കേഷനിൽ സുധീഷ് പി.എസ്, സോഷ്യൽ സയൻസ് എഡ്യൂക്കേഷനിൽ അതുല്യ ജോസ് കോയിക്കൽ, ഇംഗ്ലീഷ് എഡ്യൂക്കേഷനിൽ അനുമോൾ ജെ. എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇംഗ്ലീഷ് എഡ്യൂക്കേഷനിൽ അൻസു ടോമി രണ്ടാം റാങ്കും ഡെനാ എലിസബത് ചാക്കോ ഏഴാം റാങ്കും എലിസബത് തോമസ്, ആനി പി. സ്വർണലയ എന്നിവർ എട്ടാം റാങ്കും നേടിയപ്പോൾ കൊമ്മേഴ്‌സ് എഡ്യൂക്കേഷനിൽതന്നെ ലിറ്റിഷ ഷാജി മൂന്നാം റാങ്ക് കരസ്ഥമാക്കി. സോഷ്യൽ സയൻസ് എഡ്യൂക്കേഷനിൽ മുബീന എ. ആറാം റാങ്കും സില്ല ജോർജ് എട്ടാം റാങ്കും സ്നേഹാ വർഗീസ് പത്താം റാങ്കും നേടുകയുണ്ടായി.

ഫിസിക്കൽ സയൻസ് എഡ്യൂക്കേഷനിൽ രേഷ്മ രാജു, ബെറ്റി സൂസൻ, ആഷിബ മെറിൻ പ്രിൻസ്, ജുമൈല വി.നജീബ് എന്നിവർ എട്ടാം റാങ്ക് പങ്കിട്ടു. എല്ലാ വിഭാഗങ്ങളിലും 100% വിജയം നേടുകയും ഉയർന്ന മാർക്കുകൾ കരസ്ഥമാക്കുവാനും കോളേജിനു സാധിച്ചു. ഉന്നത വിജയം കൈപിടിയിലൊതുക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും കോളേജ് മാനേജർ ഫാ. ജോൺസൻ മുണ്ടിയത്ത്, പ്രിൻസിപ്പൽ ഡോ.റോണി എസ്. റോബർട്ട്‌, ബർസാർ ഫാ. ചാൾസ് തോപ്പിൽ എന്നിവർ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow