സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി: ജില്ലാ പോലീസ് മേധാവി

Jun 1, 2025 - 18:23
 0
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി: ജില്ലാ പോലീസ് മേധാവി
This is the title of the web page

ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും, പ്രധാന ജംഗ്ഷനുകളിലും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്കൂൾ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും വൈകീട്ടും ട്രാഫിക് ക്രമീകരണത്തിന് അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൂടാതെ സ്കൂൾ പരിസരങ്ങളില്‍ ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന തടയുന്നതിന് സ്പെഷ്യൽ ഡ്രൈവ് ഈ സമയത്ത് നടത്തും. നിരീക്ഷണത്തിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.സ്കൂൾ ബസ്സുകള്‍ക്കും, സ്വകാര്യ വാഹനങ്ങൾക്കും ആവശ്യമായ രജിസ്ട്രേഷൻ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ മോട്ടോർവാഹനവകുപ്പുമായി ചേർന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് കണ്ടെത്താൻ ഇത്തവണ പ്രത്യേകം സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന വാഹന ജീവനക്കാര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് എസ് പി പറഞ്ഞു. 

സ്കൂൾ ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ , ഓട്ടോറിക്ഷകള്‍ എന്നിവയില്‍ പരിധിയിൽ കൂടുതൽ കുട്ടികളെ കുത്തി നിറച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്നത് തടയുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.  കുട്ടികൾ സ്കൂളിലേക്ക് വരുന്ന സമയങ്ങളിലും തിരികെ വീട്ടിലേക്ക് പോകുന്ന സമയങ്ങളിലും ടിപ്പർ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow