മൂന്ന് ദിവസം കൂടി കനത്ത മഴ; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

May 28, 2025 - 07:46
 0
മൂന്ന് ദിവസം കൂടി കനത്ത മഴ; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
This is the title of the web page

ഒഡിഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്(rain alert). ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്നു അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലാ പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയര്‍ന്നു. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ജില്ലയിലെ നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ പേപ്പാറ ഡാമിലെ ജല നിരപ്പില്‍ കാര്യമായ പുരോഗതി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു മീറ്ററോളം ജല നിരപ്പ് ഉയര്‍ന്നു. 101.75 സെന്റി മീറ്റര്‍ ആണ് ഇന്നലെ വൈകിട്ടുള്ള ജല നിരപ്പ്. എന്നാല്‍ ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിലെ 6 ഷട്ടറുകളില്‍ 5 എണ്ണം 40 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.

ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാര നിരോധനം തുടരുന്നു. കല്ലാര്‍ മീന്‍മുട്ടി, ഗോള്‍ഡന്‍വാലി, വാഴ്വാംതോല്‍ വെള്ളച്ചാട്ടങ്ങളിലേക്കും സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow