ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാടക കളരി സംഘടിപ്പിച്ചു

May 27, 2025 - 13:31
 0
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാടക കളരി സംഘടിപ്പിച്ചു
This is the title of the web page

 ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിന നാടക കളരി സംഘടിപ്പിച്ചു. സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികളുടെ വ്യക്തിത്വ നൈപുണ്യ വികസനത്തിന്‌ സഹായിക്കുന്ന നാടക കളരി 22/05/25 മുതൽ 24/05/25 വരെ മൂന്നു ദിനങ്ങളിലാണ് MSW വിദ്യാർത്ഥികൾക്കായി സോഷ്യൽ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ആസ്വാദകരവും നടനവൈഭവങ്ങളും നിറഞ്ഞ ഈ മൂന്നു ദിന കളരി വിദ്യാർത്ഥികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പ്രോഗ്രാമിനു ഡിപ്പാർട്ട്മെന്റ് മേധാവി ആശിഷ് ജോർജ് മാത്യു അധ്യക്ഷത വഹിക്കുകയും കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.പ്രിൻസ് ചക്കാലയിൽ ഉദ്ഘാടനം നിർവഹിക്കുകയും,അസിസ്റ്റന്റ് പ്രൊഫസർ അഖില മരിയ ജോഷി ആശംസകൾ അറിയിക്കുകയും ചെയ്തു.

കേരളത്തിലെ വിവിധ സോഷ്യൽ വർക്ക് സ്ഥാപനങ്ങളിൽ ക്ലാസുകൾ നയിച്ചിട്ടുള്ള സാമൂഹിക പ്രവർത്തകനും, അദ്ധ്യാപകനുമായ ഷൈനോജ് ഒ വി യാണ് ഈ നാടക കളരിക്ക് നേതൃത്വം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow