ശക്തമായ കാറ്റും മഴയ്ക്കുമൊപ്പം കാട്ടാന ഭീതിയിലുമാണ് ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ നാട്ടുകാര്‍

ശക്തമായ കറ്റും മഴയുമാണ് ചിന്നക്കനാല്‍ സിങ്കകണ്ടം മേഖലയില്‍ അനുഭപ്പെടുന്നത്. ഇതിനൊപ്പമാണ് കാട്ടാനകളും നാട്ടില്‍ നാശം വിതയ്ക്കുന്നത്. അക്രമണകാരിയായ ചക്കകൊമ്പന്‍ഡ ഒരിടവേളയ്ക്ക് ശേഷം ജനവാസ മേഖലയില്‍ നിന്നും കാടുകയറാന്‍ തയ്യാറായിട്ടില്ല. ഏതാനം ദിവസ്സങ്ങള്‍ക്കുള്ളില്‍ നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് ചക്കകൊമ്പന്‍ നടത്തിയത്. കഴിഞ്ഞ ദിവസ്സം ബിഎല്‍റാവിലെ റേഷന്‍ കട തകര്‍ത്തിരുന്നു.
ഇന്നലെ രാത്രിയിലെത്തിയ കൊമ്പന്‍ സിങ്കുകണ്ടത്തെ ഒരു വീട് ഇടിച്ചു നിരത്തി. അമുത സുരേഷിന്‍റെ വീടാണ് ഇടിച്ച് തകര്‍ത്തത്. കുട്ടികളുമായി അമുത തമിഴ്നാട്ടില്‍ പോയിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അപകടമൊഴിവായി. ഇത് രണ്ടാം തവണയാണ് ചക്കകൊമ്പന്‍ തന്‍റെ തകര്‍ക്കുന്നതെന്ന് അമുത സുരേഷ് പറഞ്ഞു.
മഴക്കാലം ശക്തമായ സാഹചര്യത്തില്‍ പ്രദേശത്തെ തോട്ടങ്ങളിലും കാട്ടാനകള്‍ കൂട്ടമായി തമ്പടിക്കുന്ന സാഹചര്യമുണ്ട്. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തില്‍ കാട്ടാന എത്തിയാല്‍ അറിയാന്‍ കഴിയില്ലെന്നും കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറും ആവശ്യപ്പെട്ടു.
ഏതാനം മാസം മുമ്പ് ചക്കകൊമ്പന്‍ ഇതേ വീട് തകര്‍ത്തതിന് ശേഷം കടം വാങ്ങിയും മറ്റുമാണ് രണ്ട് മുറിയുള്ള ഈ ചെറിയ വീട് നിര്‍മ്മിച്ചത്. ഇതും തകര്‍ത്തതോടെ കൊച്ചു കുട്ടികളുമായി ഇനി എവിടേയ്ക്ക് പോകുമെന്ന ആശങ്കയിലാണ് കുടുംബം. നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ വനം വകുപ്പ് അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.