കാഞ്ചിയാർ 2791 ശ്രീദേവി വിലാസം എൻഎസ്എസ് കരയോഗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ചിയാർ 2791 ആം നമ്പർ ശ്രീദേവി വിലാസം എൻഎസ്എസ് കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
ലഹരി ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ സംബന്ധിച്ചും എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിയമസംവിധാനങ്ങളെക്കുറിച്ചും ക്ലാസ് നൽകി.എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൾ ജബ്ബാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
കരയോഗത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.കരയോഗം പ്രസിഡന്റ് എംവി രവിന്ദ്രൻ നായർ.. സെക്രട്ടറി ദിലീപ് കുമാർ വനിതാ സമാജം സെക്രട്ടറി ജിജാ ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽപവിജയ്ച്ചവർക്ക് അനുമോധനങ്ങൾ നൽകി കൂടാതെ കുട്ടികൾക്ക് നോട്ട് ബുക്ക് പേന എന്നിവ വിതരണം ചെയിതു.