ചിന്നക്കനാലില്‍ വനം വകുപ്പ് കയ്യേറിയ ഭൂമി കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ആദിവാസി സംഘടനാ നേതാക്കള്‍

May 17, 2025 - 10:43
 0
ചിന്നക്കനാലില്‍ വനം വകുപ്പ് കയ്യേറിയ ഭൂമി കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ആദിവാസി സംഘടനാ നേതാക്കള്‍
This is the title of the web page

2002 ഓഗസ്റ്റ് 27നാണ് അന്നത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ കേരളത്തില്‍ ലഭ്യമാകുന്ന റവന്യൂ ഭൂമിയും ഒപ്പം മുഴുവന്‍ മിച്ച ഭൂമിയും ആദിവാസികള്‍ക്ക് വിതരണം നടത്തുന്നതിന് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചിന്നക്കനാലില്‍ ഏറ്റെടുത്തത് 1490 ഏക്കര്‍ ആണ്,ഇതില്‍ 566 കുടുംബങ്ങള്‍ക്ക് ചിന്നക്കനാല്‍ , സൂര്യനെല്ലി, മുന്നൂറ്റിയൊന്ന്, പന്തടിക്കളം എന്നിവടങ്ങളിലായി 668 ഏക്കര്‍ വിതരണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇനി വിതരണം നടത്താനുള്ളത് 822 ഏക്കറാണ്. ഇതില്‍ ഉള്‍പ്പെട്ട ഭൂമിയാണ് മുമ്പ് എച്ച് എന്‍ എല്‍ കമ്പനി യൂക്കാലി കൃഷിയ്ക്കായി പാട്ടത്തിനെടുത്തിരുന്ന ഭൂമി. പാട്ടക്കാലാവധി അവസാനിച്ച ഭൂമി ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണെന്നിരിക്കെയാണ് ഇവിടെ വനം വകുപ്പിന്‍റെ കയ്യേറ്റം. ഇതിനെതിരേയാണ് ഇപ്പോള്‍ ആദിവാസി സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഭൂമിയില്‍ കുടില്‍ കെട്ടി വീണ്ടും സമരമാരംഭിക്കുമെന്നും ഭൂമി വിതരണം വേഗത്തിലാക്കണമെന്നും ആദിവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. 

മുമ്പ് വിതരണം നടത്തിയ 566 പട്ടയങ്ങളില്‍ 160 ഓളം പേര്‍ക്ക് ഇപ്പോഴും ഭൂമി നല്‍കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഭൂ രഹിതരായ നൂറ്കണക്കിന് ആദിവാസികള്‍ ദുരിതമനുഭവിക്കുമ്പോള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ കടന്നുകയറി ബോര്‍ഡ് സ്ഥാപിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പട്ടിക വര്‍ഗ്ഗ ഏകോപന സമതി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow