എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1381 തുളസിപ്പാറ ശാഖയുടെ പുതിയതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെയും ശാന്തിമഠത്തിന്റെയും ഉദ്ഘാടനം നടന്നു

May 12, 2025 - 11:25
 0
എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1381 തുളസിപ്പാറ ശാഖയുടെ പുതിയതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെയും ശാന്തിമഠത്തിന്റെയും ഉദ്ഘാടനം നടന്നു
This is the title of the web page

വിപുലമായ സൗകര്യങ്ങളുടെ ആധുനിക രീതിയിലാണ് തുളസിപ്പാറ ശാഖയുടെ ആസ്ഥാന മന്ദിരംപണി പൂർത്തീകരിച്ചിരിക്കുന്നത്.എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ്റ് ബിജു മാധവൻ ആസ്ഥാനമന്ദിരം സമർപ്പണം നടത്തി.തുടർന്ന് ശാന്തി മഠം ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻതന്ത്രികളും യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് സി കെ വത്സ വനിതാ സംഘം ഓഫീസിന്റെ ഭദ്രദീപ പ്രകാശനവും യൂണിയൻ യൂത്ത് മൂമെന്റ് പ്രസിഡണ്ട് സുധീഷ് വിജയൻ യൂത്ത് മൂവ്മെൻറ് ഓഫീസിന്റെ ഭദ്രദീപ പ്രകാശനവും നിർവഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽയൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യൂണിയൻ വൈസ് പ്രസിഡണ്ട് വിധു എ സോമൻ സംഘടനാ സന്ദേശം നൽകി.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഇൻസ്പെക്ടർ അഡ്വ. പി. ആർ.മുരളീധരൻ,കെ.കെ. രാജേഷ്,പി കെ രാജൻ,തെക്കേടത്ത് ഗോപൻ ശാന്തികൾ,രേഷ്മ കെ .ബി .,ജിഷ ഷാജി, ശാഖായോഗം പ്രസിഡണ്ട് ഷിബു സത്യൻ, സെക്രട്ടറി രാജീവ് കെ.എന്നിവർ സംസാരിച്ചു.

ചടങ്ങിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ' സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടന്നു.അനീഷ സുരേഷ്,നിഖിൽ ഷാജി ,അർച്ചന സജി,ബിന്ദു രാജീവ്,അഖിൽ ഇ.എസ് .,വൃന്ദ സോമൻ എന്നിവർ നേതൃത്വം നൽകി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow