ഇടുക്കി മഠത്തിൻകടവ് ശ്രീ മണികണ്ഠേശ്വരം ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠ നടന്നു

തടിയമ്പാട് ശ്രീ മണികണ്ഠേശ്വരം ക്ഷേത്രത്തിനായി പുതുതായി പണിത ശ്രീകോവിലിൽ ആണ് ഇന്ന് പുന: പ്രതിഷ്ഠ നടന്നത്. പ്രധാന ശ്രീകോവിലിൽ ധർമ്മശാസ്താ വിഗ്രഹത്തിനൊപ്പം ഉപ ക്ഷേത്രങ്ങളിലെയും താഴികക്കുടത്തിന്റെ പ്രതിഷ്ഠയും ഇതോടൊപ്പം നടന്നു. ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലത്ത് ബ്രഹ്മശ്രീ എംവി ദാമോദരൻ നമ്പൂതിരിയാണ് ചടങ്ങുകൾ നിർവഹിച്ചത്.
രാവിലെ 8 30 നും 10 45 നും ഇടയിലായിരുന്നു പുന: പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത് . തുടർന്ന് നവീകരണ കലശവും നടന്നു. ക്ഷേത്രം മേൽശാന്തി സന്തോഷ് ശാന്തികളും മറ്റ് സഹകാർമ്മികരും പ്രതിഷ്ഠ ചടങ്ങുൾക്ക് നേതൃത്വം നൽകി. ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ബിജു വാസുദേവൻ, സെക്രട്ടറി മനുരാജ്, ട്രഷറർ പി എസ് രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് ഹരി പി എം ,
ജോയിൻ സെക്രട്ടറി സുജാത എൻ കെ ആഘോഷ കമ്മിറ്റി ചെയർമാൻ രതീഷ് ഇലവുങ്കൽ കോഡിനേറ്റർ ഷിജു പണ്ടാരത്തിൽ, ജനറൽ കൺവീനർ സുരേഷ് ചാലയിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. വാഴത്തോപ്പ് പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിൽ നിന്നും ഉൾപ്പെടെ നിരവധി പേർ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.