ഡിജിറ്റൽ ഭൂ സർവേയ്ക്കെതിരെ ഇടുക്കിയിൽ പലയിടത്തും പ്രതിഷേധം. സർവ്വേയിൽ അപാകത ആരോപിച്ച് നെടുംകണ്ടത്ത് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

ഡിജിറ്റൽ ഭൂ സർവേയ്ക്കെതിരെ ഇടുക്കിയിൽ പലയിടത്തും പ്രതിഷേധം. സർവ്വേയിൽ അപാകത ആരോപിച്ച് നെടുംകണ്ടത്ത് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. നെടുങ്കണ്ടം കട്ടക്കാലയിലാണ് സർവ്വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. ഇടുക്കിയിൽ കൈവശ ഭൂമിയുടെ ഉടമസ്‌ഥത സംബന്ധിച്ച് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഇത്തരം ഭൂമി സർക്കാർ ഭൂമി എന്നാണ് രേഖപെടുത്തുന്നത്. ഇത് ജില്ലയിലെ ആയിരകണക്കിന് കുടുംബങ്ങളെ ബാധിയ്ക്കും .
പട്ടയമില്ലാത്ത ഭൂമിയിൽ താമസിയ്ക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിൽ ആകുമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിജിറ്റൽ സർവേ സംബന്ധിച്ച ഉത്തരവുകളിലെ അവ്യക്ത പരിഹരിച്ച്, നടപടികൾ പൂർത്തീകരിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.