ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ യോഗവും തെരഞ്ഞെടുപ്പും നടത്തി

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ യോഗവും തെരഞ്ഞെടുപ്പും നടത്തി. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്ന യോഗം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി കെ. ആർ റെജി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.എൻ രഘു അധ്യക്ഷനായി . ബി വി എൻ മേഖലാ സംയോജകൻ പി.ആർ സജീവൻ ,ജില്ലാ സെക്രട്ടറി ടി.കെ ബാലകൃഷ്ണൻ ജില്ലാ അക്കാദമിക് പ്രമുഖ് അനിൽ മോഹൻ,മഞ്ജുള കണ്വദാസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരതീയ വിദ്യാനികേതൻ സ്കൂളുകളിലെ പ്രഥമാധ്യാപകരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റായി കെ.എൻ രഘു (കുടയത്തൂർ) സെക്രട്ടറിയായി അജിത് കെ. മുരളീധരൻ (കട്ടപ്പന),ഖജാൻജിയായി വി.കെ രവിനാഥൻ , വൈസ് പ്രസിഡൻ്റായി ടി.കെ ബാലകൃഷ്ണൻ, എൻ അനിൽ ബാബു ജോയിൻ്റ് സെക്രട്ടറിയായി എം.ഡി രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.