കട്ടപ്പനയിൽ ക്യാൻസർ രോഗനിർണയ കേന്ദ്രം, നഗര ജനകീയ ആരോഗ്യ കേന്ദ്രം, സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഏപ്രിൽ 22ന്

ആരോഗ്യപരിപാലന രംഗത്ത് പുതിയ കാൽവയ്‌പുമായി കട്ടപ്പന നഗര സഭ ആരോഗ്യമേഖലയിൽ മൂന്ന് പുതിയ സ്ഥാപനങ്ങൾക്ക് തുടക്കം കുറി ക്കുകയാണ്. നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന താലൂ ക്കാശുപത്രിയുടെ മേൽനോട്ടത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി ക്യാൻസർ രോഗനിർണയ കേന്ദ്രം ആരംഭിക്കുകയാണ്.
ക്യാൻസർ രോഗം ഏറ്റവും കൂടുതൽ വ്യാപകമായിരിക്കുന്ന ഹൈറേഞ്ചിൽ രോഗ നിർണയത്തിന് സൗകര്യമില്ലാത്തത് വലിയ വെല്ലുവിളിയാണ്. കേരള ത്തിലെ പ്രമുഖ ക്യാൻസർ ചികിത്സാ ആശുപത്രികളുടെ സഹകരണ ത്തോടെ ആരംഭിക്കുന്ന രോഗ നിർണയകേന്ദ്രം ഹൈറേഞ്ചിൽ ക്യാൻസർ രോഗ ചികിത്സാ രംഗത്തെ ആദ്യകാൽവയ്‌പാണ്.
നഗരപ്രദേശങ്ങളിൽ സമഗ്ര പ്രാഥമിക ആരോഗ്യപരിരക്ഷ ഉറപ്പാ ക്കുവാനും ആരോഗ്യ സേവനങ്ങൾ താഴെതട്ടിലുള്ള ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ പ്രാപ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലാക്കാശുപത്രിയിലൂടെ നൽകി വരുന്നു ണ്ട്. നമ്മുടെ നഗരപ്രദേശത്തെ ആരോഗ്യസേവനങ്ങളുടെ വിടവ് നികത്തുന്നതിന് വേണ്ടി അനുവദിച്ചിരിക്കുന്ന മൂന്ന് നഗര ജനകീയ കേന്ദ്രങ്ങളിൽ മൂന്നാമത്തെ സെൻ്ററും പ്രവർത്തനമാരംഭിക്കുകയാണ്.
ദന്തൽ ചികിത്സാരംഗത്ത് ജില്ലയിൽ ആദ്യമായി കേന്ദ്രസർക്കാർ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിൽ സ്പെഷ്യലിറ്റി ദന്തൽ ക്ലിനിക്കിനും തുടക്കമാകുകയാണ്. കട്ടപ്പനയിൽ ദന്തൽ സംബ ന്ധമായ വിദഗ്ദ്ധ ചികിത്സയ്ക്കാവശ്യമായ ആധുനിക സജ്ജീകര ണങ്ങളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
പൊതുജനങ്ങൾക്ക് സൗജന്യമായി മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള സ്ഥാപനങ്ങളാണ് പാറക്കടവിലുള്ള ബ്ലോക്ക് പഞ്ചായ ത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിന്റേ്റേയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും പ്രത്യേക പരിഗണനയും നിമിത്തമാണ് മൂന്ന് കേന്ദ്രങ്ങൾ ഒരുമിച്ച് പ്രവർത്തനമാക്കാൻ കഴിഞ്ഞിട്ടുള്ളത്.