ഭീമമായ കോർട്ട് ഫീസ് വർധനവ് പിൻവലിക്കുക എന്നാവശ്യമുന്നയിച്ചുകൊണ്ട് KACA - യുടെ നേതൃത്വത്തിൽ 16 ന് കട്ടപ്പന സബ് ട്രഷറിയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും
ഭീമമായ കോർട്ട് ഫീസ് വർദ്ധനവ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 16ന് കട്ടപ്പന സബ് ട്രഷറിക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തും. 16ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കുന്ന പ്രതിഷേധ ധർണയിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ, സംഘടനാ നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും.

