കട്ടപ്പന ഐടിഐ എൻഎസ്എസ് യൂണിറ്റിന് പുരസ്കാരം

മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കട്ടപ്പന ഐടിഐ എൻഎസ്എസ് യൂണിറ്റിന് പുരസ്കാരം ലഭിച്ചു.ഐടിഐ ജംഗ്ഷനിൽ എൻഎസ്എസ് യൂണിറ്റ് സ്ഥാപിച്ച സ്നേഹാരാമം,ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്,കട്ടപ്പന മുനിസിപ്പാലിറ്റി സുചിത്വ മിഷനുമായി ചേർന്നുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹരാക്കിയത് .
ഇടുക്കി ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎസ് നിന്ന് നിന്ന് കട്ടപ്പന ഐടിഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ബിനോ തോമസ്,പ്രോഗ്രാം ഓഫീസർ സാദിക്ക് എ,ശ്രീജ ദിവാകരൻ അജാസ്, റോബിൻ ജോർജ്, വിശാൽ, ബിബിൻ, ജോയൽ ഉമറുൽ ഫാറൂഖ് തുടങ്ങിയവർ ഏറ്റുവാങ്ങി .