മുരിക്കാശ്ശേരിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മുരിക്കാശ്ശേരി മൂങ്ങാപാറ ഇരപ്പുക്കാട്ടിൽ സ്രാംജിത്തിനെയാണ് പോക്സോ കേസിൽ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 22 വയസാണ് പ്രായം.പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് വീട്ടുകാരുടെ അന്വേഷണത്തിലാണ് പ്രതി സ്രാംജിത്ത് ആണെന്ന് അറിയുന്നത്. തുടർന്ന് ബന്ധുക്കൾ മുരിക്കാശ്ശേരി പോലീസിനെ അറിയിച്ചു.മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ കെ.എം സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കട്ടപ്പനയിൽ നിന്നും അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ എന്നാണ് പോലീസ് പറയുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.