രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരും ഇപ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരും സ്കീം വർക്കേഴ്സിനെ തഴയുന്ന സമീപനമാണ് സ്വീകരിച്ചു പോരുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മേരി

എൽ .ഡി . എഫ് സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല , സ്കീം വർക്കേഴ്സിനെ കേന്ദ്രസർക്കാർ തൊഴിലാളികളായി അംഗീകരിച്ച് ന്യായമായ വേതനവും ആനുകൂല്യങ്ങളും നൽകുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി ജില്ല സ്കിം വർക്കേഴ്സിൻ്റെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തിയത്. അവകാശ സംഗമം എന്ന പേരിലാണ് സമരം നടത്തിയത്.
അംഗൻവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ . ആശാവർക്കേഴ്സ് യൂണിയൻ, എൻ.എച്ച്.എം എംപ്ലോയിസ് യൂണിയൻ , സ്കൂൾ പാചക തൊഴിലാളി യൂണിയൻ, ആർ .ബി എസ്. കെ. , എന്നിവർ സംയുക്തമായാണ് ധർണ്ണ നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ .പി മേരി ഉദ്ഘാടനം ചെയ്തു.രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരും ഇപ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരും സ്കീം വർക്കേഴ്സിനെ തഴയുന്ന സമീപനമാണ് സ്വീകരിച്ചു പോരുന്നതെന്ന് കെ പി മേരി പറഞ്ഞു.
ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സിന്ധു വിനോദ് അധ്യക്ഷയായിരുന്നു. അംഗൻവാടി യൂണിയൻ ജില്ലാ സെക്രട്ടറി അനിത റെജി സിഐടിയു ജില്ലാ പ്രസിഡണ്ട് ആർ തിലകൻ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ജില്ലാ കമ്മിറ്റിയംഗം വി ആർ സജി .സി ആർ മുരളി . മാത്യു ജോർജ്. പാചക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി രാജാറാം. അംഗൻവാടി യൂണിയൻ ജില്ലാ പ്രസിഡണ്ട് ശോഭന എൻ തുടങ്ങിയവർ സംസാരിച്ചു.