ലോക നാടകദിനാചരണം കട്ടപ്പനയിൽ നടന്നു; ലോക നാടക ദിനംവിശ്വമാനവികതയുടെ ദിനമാണെന്ന് നാടക സംവിധായകൻ നരിപ്പറ്റ രാജു

ലോക നാടകദിനാചരണം കട്ടപ്പനയിൽ നടന്നു.പ്രമുഖ നാടക സംവിധായകൻ നരിപ്പറ്റ രാജു ഉദ്ഘാടനം ചെയ്തു.ലോക നാടക ദിനം വിശ്വമാനവികതയുടെ ദിനമാണെന്ന് നരിപ്പറ്റ രാജു പറഞ്ഞു.കട്ടപ്പന ദർശന ഹാളിൽ നടന്ന നാടകദിനാചരണത്തിൽ കെ ആർ രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ഇപ്റ്റ,നാടക്,ദർശന എന്നീ സാംസ്കരിക സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നാടക നടനും സംവിധായകനുമായ ജി കെ പന്നാംകുഴിയെ മുതിർന്ന നാടക നടൻ ചിലമ്പൻ ചടങ്ങിൽ ആദരിച്ചു.ദർശന പ്രസിഡൻ്റ് ഇ ജെ ജോസഫ് നാടക ദിന സന്ദേശം നൽകി.നാടക് ജില്ലാ സെക്രട്ടറി ആർ മുരളീധരൻ കൃതജ്ഞത പറഞ്ഞു.നാടക ദിനാചരണത്തോടനുബന്ധിച്ച് ജി കെ പന്നാംകുഴി ഏകപാത്ര നാടകം അവതരിപ്പിച്ചു.നാടക് അംഗത്വ വിതരണ ഉദ്ഘാടനവും നടന്നു.