വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ച തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നരേന്ദ്ര മോദി ഗവൺമെന്റിന് ഉണ്ടെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗം എം പി ചന്ദ്രശേഖരൻ

EPF പെൻഷൻ മിനിമം 5000 രൂപയാകുക,EPF ശമ്പള പരിധി 30000 രൂപയാക്കി ഉയർത്തുക, ESI ശമ്പള പരിധി 21000 ൽ നിന്നും 42000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നിലപാടിൽ നിന്നും കേന്ദ്രം പിൻമാറുക, അങ്കണവാടി ആശാവർക്കർ ജീവനക്കാർക്ക് വേദന വർദ്ധനവും സംരക്ഷണവും ഉറപ്പാക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ബി. എം. എസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സാഹ്‌യാന ധർണ്ണ നടത്തിയത്.
ജില്ലാ പ്രസിഡൻ്റ് എം.പി. റെജികുമാർ അദ്ധ്വക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം. പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ച തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ചു കൊടുക്കേണ്ട ന്യായമായ ഉത്തരവാദിത്വം നരേന്ദ്രമോദി ഗവൺമെന്റിന് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.സി സിനീഷ് ദേശീയ സമിതിയംഗം എൻ.ബി. ശശിധരൻ, ബി. വിജയൻ, VN രവീന്ദ്രൻ. SG മഹേഷ് ,PP ഷാജി എന്നിവർ സംസാരിച്ചു.