കട്ടപ്പന വെള്ളയാംകുടി കക്കാട്ടുകട ബൈപ്പാസ് റോഡിൽ മാലിന്യ നിക്ഷേപം പതിവായിതോടെ നടപടി ശക്തമാക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ

Mar 25, 2025 - 11:58
 0
കട്ടപ്പന വെള്ളയാംകുടി കക്കാട്ടുകട ബൈപ്പാസ് റോഡിൽ മാലിന്യ നിക്ഷേപം പതിവായിതോടെ നടപടി ശക്തമാക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ
This is the title of the web page

വെള്ളയാംകുടിയിൽ നിന്ന് പൊന്നിക്കവല വഴി കക്കാട്ട് കടയ്ക്ക് പോകുന്ന പ്രധാന ബൈപ്പാസ് റോഡാണ് ഇത് നിരവധി ചെറുതും വലുതുമായ വാഹനങ്ങളും , കാൽ നടയാത്രികർ അടക്കം കടന്നുപോകുന്ന ഒരു പാതയാണിത്. നിരവധി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഈ റോഡിൻറെ വിവിധ ഭാഗങ്ങളിലാണ് രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം നടക്കുന്നത്. ചാക്കിൽ കെട്ടിയും അല്ലാതെയുമായി നിക്ഷേപിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആറുകളും തോടുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും അടക്കം ഉള്ള മേഖലയ്ക്ക് സമീപത്താണ് മാലിന്യ നിക്ഷേപം നടക്കുന്നത്. ജൈവ അജൈവ മാലിന്യങ്ങളാണ് കൂടുതലായി നിക്ഷേപിച്ചിരിക്കുന്നത് മാലിന്യം തള്ളി വരെ കണ്ടെത്താനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോവുകയാണ്. നിക്ഷേപത്തിന് തടയിടുന്ന പ്രവർത്തനങ്ങൾ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഊർജ്ജിതമായി നടന്നു വരികയാണ്.

പൊതു ഇടത്തിൽ മാലിന്യം തള്ളുന്ന വരെ കണ്ടെത്തി നടപടികൾ നഗരസഭ സ്വീകരിച്ചുവരുന്നുമുണ്ട് ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ് വീണ്ടും മാലിന്യനിക്ഷേപം .വിവിധ മേഖലകളിൽ നടക്കുന്നത് പ്രദേശത്ത് കൂടുതലായി മാലിന്യം തള്ളുന്ന മേഖലകൾ കേന്ദ്രീകരിച്ച് ക്യാമറ സ്ഥാപിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow