മണിപ്പൂർ സംഭവം: കട്ടപ്പനയിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

മണിപ്പുരിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരവും ഹീനവുമായ മനുഷ്യത്വവിരുദ്ധ അക്രമപരമ്പരകളിലും അക്രമകാരികൾക്ക് ഭരണകൂടം നൽകിവരുന്ന മൗനാനുവാദത്തിലും കട്ടപ്പനയിലെ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു. ദർശന പ്രസിഡന്റ് ഇ.ജെ ജോസഫ് , സെക്രട്ടറി വി.എസ്. ദിപു, കെ.പി ഫിലിപ്പ് , എം.ബി രാജശേഖരൻ, മാത്യൂ സണ്ണി, ഷാജി ചിത്ര, പി.ബി. സ്റ്റാലിൻ , അനിൽ ഇലവന്തിക്കൽ , ഷിബു ഇൻസൈറ്റ് , രവികുമാർ കട്ടപ്പന, സന്തോഷ് പത്മ, കെ.കെ. ശുശീലൻ , ആർ. മുരളിധരൻ, കുരിയാക്കോസ് കുടുക്കച്ചിറ , തോമസ് ഉമ്മൻ, ജോണിക്കുട്ടി എന്നിവർ പങ്കെടുത്തു.