ജനങ്ങൾക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത ഭരണമാണ് കട്ടപ്പന മുനിസിപ്പാലിറ്റിയിൽ എന്ന് ബിജെപി കൗസിലർമാരുടെ ആരോപണം

കട്ടപ്പന നഗരസഭയുടെ ഭരണത്തിനെതിരെയാണ് ബിജെപി കൗൺസിലർമാർ രംഗത്തു വന്നിരിക്കുന്നത് . ആറാം തീയതി നടന്ന കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമാക്കിയത്. മിനിറ്റ്സ് കൗൺസിൽമാർ ആവശ്യപ്പെട്ടെങ്കിൽ 24 മണിക്കൂറിനകം ലഭ്യമാക്കണമെന്ന ചട്ടം നിലനിൽക്കെയാണ് 15 ഓളം ദിവസങ്ങൾ കഴിഞ്ഞ് നൽകിയത്.
അതിനിടയിൽ പതിനഞ്ചാം തിയതി നടന്ന കൗൺസിലിലും കൗൺസിൽമാർ മീനിറ്റ്സ് ആവശ്യപ്പെട്ടിരുന്നു. കൗൺസിൽ അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾ എഴുതി ചേർത്തത് കൊണ്ടാണ് ഇത്തരത്തിൽ കാലതാമസം വരുത്തിയിരിക്കുന്നത്. ലഭിച്ച അജണ്ട പരിശോധിച്ചപ്പോൾ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. സംഭവത്തിൽ ഭരണപക്ഷവും നഗരസഭാ സെക്രട്ടറിയും പരസ്പരം പഴിചാരി തലയൂരാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിൽ പരാതിയുമായി മുന്നോട്ടു പോകുമെന്നും നഗരസഭ ബിജെപി കൗൺസിലർ തങ്കച്ചൻ പുരിയിടം പറഞ്ഞു.
തണലിടം പദ്ധതി നടപ്പിലാക്കാനായി ലക്ഷ്യമിട്ടിരിക്കുന്ന കട്ടപ്പന ബൈപ്പാസ് റോഡിലെ സ്ഥലം ഹൗസിംഗ് ബോർഡിന്റെ കൈവശമാണ് ഉള്ളത്. മുൻ ചിന്തകൾ ഇല്ലാതെ അനാവശ്യമായിട്ടാണ് 35 ലക്ഷം രൂപ പദ്ധതിക്കായി വച്ചിരിക്കുന്നത്. നിർമ്മിക്കാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന കൗൺസിലന്മാരുടെ അഭിപ്രായം നിരാകരിക്കുകയാണ്. ഇതെല്ലാം നഗരസഭയിൽ സെക്രട്ടറിയുടെ മൗനം അനുവാദത്തോടെ നടക്കുന്ന അഴിമതിക്ക് ഉദാഹരണങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു .