കേരള കോൺഗ്രസ്(എം) ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മലയോര സംരക്ഷണ സദസ്സ് 23ന്

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് മാർച്ച് 27 ന് ഡൽഹിയിൽ കേരള കോൺഗ്രസ്(എം) എം.എൽ.എമാർ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ധർണയുടെ പ്രചരണാർത്ഥമാണ് മലയോര സംരക്ഷണ സദസ്സ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്നത്.
കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡണ്ട് ജിൻസൺ വർക്കി പുളിയൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാർട്ടി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്യും,.കർഷക യൂണിയൻ(എം)സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോട്ട് മുഖ്യപ്രഭാഷണം നടത്തും.
ബാബു കക്കുഴി,ജോയി കിഴക്കേപ്പറമ്പിൽ,വർഗീസ് ആറ്റുപുറം,ഷാജി എം. ഊരോത്ത്,ബേബിച്ചൻ ചിന്താർമണി,വർഗീസ് നമ്മനാലിൽ,വിപിൻ സി. അഗസ്റ്റിൻ,ബ്രീസ് ജോയി മുല്ലൂർ എന്നിവർ പ്രസംഗിക്കും.എന്ന് സംസ്ഥാന കമ്മിറ്റി അംഗം ജോയ് കിഴക്കേപറമ്പിൽ, വർഗീസ് ആറ്റുപുറം, രാജക്കാട് മണ്ഡലം പ്രസിഡന്റ് ഷാജി വയലിൽ, സേനാപതി മണ്ഡലം പ്രസിഡന്റ് സണ്ണി ചെറുകുന്നത്ത്,യൂത്ത് ഫ്രണ്ട് (എം)ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രീസ് മുല്ലൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.