ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ നവീകരണത്തിന് മോഹൻലാൽ തുടക്കം കുറിച്ചു

Mar 13, 2025 - 16:25
 0
ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ നവീകരണത്തിന് മോഹൻലാൽ തുടക്കം കുറിച്ചു
This is the title of the web page

മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിനു കീഴിലുള്ള മെഡിക്കൽ മിഷൻ സെന്ററിന്റെ നവീകരണത്തിന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തുടക്കം കുറിച്ചു. നവീകരിക്കുന്ന ഓർത്തഡോക്സ് മെഡിക്കൽ മിഷന്റെ പുതിയ ലോഗോ കോവിൽമല രാജാവ് ശ്രീ രാമൻ രാജമന്നനു നല്കി താരം പ്രകാശനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്ത ആയിരുന്ന മാത്യൂസ് മാർ ബർന്നബാസ് 40 വർഷം മുമ്പ് ആരംഭിച്ചതാണ് മെഡിക്കൽ മിഷൻ. വർഷങ്ങളോളം മലയോര മേഖലയിലെ ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കിയ സ്ഥാപനമാണ് ഇപ്പോൾ നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ആരംഭവും പുതിയ കെട്ടിടത്തിന്റെ നിർമാണവും ഇന്ന് ആരംഭിച്ചു. സഖറിയ മാർ സേവേറിയോസിന്റെ നേതൃത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow