റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെയും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെയും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ആണ് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സംഘടിപ്പിച്ചത്. കെയർ 2025 എന്ന പേരിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. നഗരസഭ ചെയർപേഴ്സൺ ബീന ടോമി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു രോഗങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് മുൻകൂട്ടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പ് നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്മിത ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാരായ ഡോക്ടർ ഐശ്വര്യ ഓർത്തോ വിഭാഗം ഡോക്ടർ അരുൺ കാർഡിയോളജി ഡോക്ടർ സോണി ജനറൽ മെഡിസിൻ എന്നിവർ ആളുകളെ പരിശോധിച്ച് സൗജന്യ മരുന്നുകൾ വിതരണം ചെയ്തു.റോട്ടറി ക്ലബ് പ്രസിഡണ്ട് മനോജ്അ ഗസ്റ്റിൻ സെക്രട്ടറി പ്രദീപ് എസ് മണി,പ്രോഗ്രാം കോഡിനേറ്റർമാരായ ഷിബി ഫിലിപ്പ്, കെ എ മാത്യു, അഭിലാഷ് തുടങ്ങിയ റോട്ടറി മെമ്പേഴ്സ് നേതൃത്വം നൽകി.