എൽ ഡി എഫ് സർക്കാരിന്റെ സ്ത്രീ പക്ഷ നിലപാടുകൾക്ക് കരുത്തു പകരുക:കെ ജി ഒ എ വനിതാ സെമിനാർ

എൽ ഡി എഫ് സർക്കാരിന്റെ സ്ത്രീ പക്ഷ നിലപാടുകൾക്ക് കരുത്തു പകരുക:കെ ജി ഒ എ വനിതാ സെമിനാർ
എൽ ഡി എഫ് സർക്കാരിന്റെ സ്ത്രീ പക്ഷ നിലപാടുകൾക്ക് കരുത്തു പകരാൻ മുഴുവൻ വനിതാ ജീവനക്കാരും തയ്യാറാകണമെന്ന് കെ ജി ഒ എ ജില്ലാ വനിതാ സെമിനാർ അഭ്യർത്ഥിച്ചു.സ്ത്രീ പദവി സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കെ ജി ഒ എ ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടന്ന സെമിനാർ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ അധ്യക്ഷത വഹിച്ചു.
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കെ ജി ഒ എ നടത്തിയ സർവേയുടെ റിപ്പോർട്ട് കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് സൈനിമോൾ ജോസഫും ഇടുക്കി ജില്ലാ ആശുപത്രിയിൽ കെ ജി ഒ എ ജില്ലാ വനിതാ കമ്മറ്റി സംഘടിപ്പിച്ച സുരക്ഷ നടത്തം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർ പി വി പ്രഭയും അവതരിപ്പിച്ചു.
എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ, കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗം അപർണ്ണ നാരായണൻ, കെ ജി ഒ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ ബോബി പോൾ എന്നിവർ സംസാരിച്ചു.കെ ജി ഒ എ ജില്ലാ സെക്രട്ടറി പി എസ് അബ്ദുൾ സമദ് സ്വാഗതവും ജില്ലാ വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർ ശശിലേഖ രാഘവൻ നന്ദിയും പറഞ്ഞു.