സിപിഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം 7ന് നടക്കും

മാർച്ച് 7 ആം തിയതി കട്ടപ്പന കല്ലറയ്ക്കല്‍ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് സിപിഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംഘടിപ്പിക്കുന്നത് .. ഉച്ചകഴിഞ്ഞ് 2ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ കെ ശിവരാമന്‍, ജോസ് ഫിലിപ്പ്, എം വൈ ഔസേപ്പ്, ജയാ മധു, വി കെ ധനപാല്‍, പി പളനിവേല്‍, പ്രിന്‍സ് മാത്യു, വി ആര്‍ ശശി എന്നിവര്‍ സംസാരിക്കും.
ജില്ലാ സമ്മേളനം ജൂലൈ 18, 19, 20 തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. 20 വര്‍ഷത്തിനുശേഷമാണ് ജില്ലാ സമ്മേളനത്തിന് കട്ടപ്പന വേദിയാകുന്നത്. ജില്ലയില്‍ 760 ബ്രാഞ്ച് കമ്മിറ്റികളും 92 ലോക്കല്‍ കമ്മിറ്റികളും 10 മണ്ഡലം കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ 11,470 പേരാണ് പാര്‍ട്ടി അംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സെക്രട്ടറി കെ സലിംകുമാര്‍വി കെ ധനപാല്‍, വി ആര്‍ ശശി എന്നിവർ പങ്കെടുത്തു.