ലഹരിക്കെതിരെ പോരാട്ടവുമായി ഡിവൈഎഫ്ഐ: ബ്ലോക്ക് മേഖല കേന്ദ്രങ്ങളിൽ ജാഗ്രതാ പരേഡുകൾ നടത്തും

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കും. ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തിയാണ് 15ന് മുമ്പായി ബ്ലോക്ക് മേഖല കേന്ദ്രങ്ങളിൽ പരേഡ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ക്ലബ്, വായനശാല പ്രവർത്തകർ തുടങ്ങി എല്ലാ മേഖലയിൽ നിന്നുള്ളവരും പങ്കെടുക്കും.
ജനങ്ങളെയും പരേഡിൽ അണിനിരത്തും. പ്രാദേശികമായി വീട്ടുമുറ്റ സദസുകൾ സംഘടപ്പിക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ ജനകീയ സ്ക്വാഡുകൾ രൂപീകരിച്ച് വിവര ശേഖരണം നടത്തി അധികൃതർക്ക് കൈമാറും. ലഹരിയാവാം കളിയാടങ്ങളോട് എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച കായിക മത്സരങ്ങൾ വ്യാപിപ്പിക്കുമെന്നും വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, പ്രസിഡൻ്റ് എസ്.സുധീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി.അനൂപ് ഫൈസൽ ജാഫർ, ജോബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.