കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ലബ്ബക്കട -മൂലേപ്പടി -ഒഴാക്കൽ റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശവാസികളായ രണ്ടു കുടുംബങ്ങളുടെ പിടിവാശി മൂലം പ്രതിസന്ധിയിൽ
വർഷങ്ങളുടെ പഴക്കമുള്ള റോഡ് ആണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട ലബ്ബക്കട -മൂലേപ്പടി - ഒഴിക്കൽ പടി റോഡ് . കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലാണ് ഈ റോഡ് കിടക്കുന്നത്. ആദ്യം ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി ഈ റോഡിൻറെ നവീകരണം പൂർത്തീകരിച്ചതാണ്. 6 മീറ്റർ വീതിയിലാണ് അന്ന് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
പിന്നീട് കാലക്രമേണ ഈ റോഡിൻറെ വിവിധ ഭാഗങ്ങൾ തകർന്നു തുടങ്ങിയതോടെ ജില്ലാ പഞ്ചായത്ത് ഈ വർഷം റോഡ് നവീകരിക്കാൻ ഫണ്ട് വകയിരുത്തി. എന്നാൽ റോഡിന് മതിയായ വീതി ഇല്ലായിരുന്നു തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കഴിഞ്ഞമാസം നാലാം തീയതി യോഗം വിളിക്കുകയും യോഗ തീരുമാനപ്രകാരം റോഡിന് ആവശ്യമായ വീതി എടുക്കുന്നതിന് തീരുമാനമാക്കുകയും ചെയ്തു.
എന്നാൽ റോഡിന് വീതി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഫണ്ട് ഇല്ലാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ തുക കണ്ടെത്തിയാണ് റോഡിന് ആവശ്യമായ വീതി എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത് . ഈ പണികൾ പൂർത്തിയായ വേളയിലാണ് പ്രദേശത്തെ രണ്ടു കുടുംബങ്ങൾ ആവശ്യമായ വീതി എടുക്കുന്നുമായി ബന്ധപ്പെട്ട തർക്കം ഉന്നയിച്ച് രംഗത്ത് വന്നത്.
നിലവിൽ റോഡ് നിർമ്മാണം അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. റോഡിന് ആവശ്യമായ 6 മീറ്റർ വീതി ഉണ്ടായെങ്കിൽ മാത്രമേ ടാറിങ് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ. നിലവിൽ രണ്ടു കുടുംബങ്ങൾ പരാതിയും പ്രതിഷേധവുമായി മുന്നോട്ട് പോയതോടെ ഒരു പ്രദേശത്തിൻറെ വികസനം തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.നിലവിൽ വിഷയം ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകൾ , ജില്ലാ കളക്ടർ , അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകി കഴിഞ്ഞു.
ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് വിഷയത്തിൽ ഒരു അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എതിർഭാഗത്തെ ഒരു കുടുംബം പറയുന്നത് ഇങ്ങനെ റോഡ് നിർമ്മാണത്തിന് തങ്ങൾ എതിരല്ല. റോഡ് വീതി കൂട്ടിയ സമയത്ത് റോഡ് അരികിലേക്ക് മാറ്റിയിട്ട മൺകൂന ഇടിഞ്ഞ് തങ്ങളുടെ വീട്ടുമുറ്റത്തേക്ക് വീഴുന്ന സാഹചര്യമായിരുന്നു. ഇത് വലിയ അപകട ഭീഷണിയായി മാറിയിരുന്നു.ഇതിൽ പരിഹാരം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് അടക്കം ബന്ധപ്പെട്ട എങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് തങ്ങൾ പരാതിയുമായി രംഗത്ത് വന്നത് എന്നും ഇവർ പറഞ്ഞു.










