എസ്എൻഡിപി യോഗം കൽത്തൊട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മകയിരം മഹോത്സവത്തിന് നാളെ കോടിയേറും
സുരേഷ് ശ്രീധരൻ തന്ത്രി, ഷാജൻ ശാന്തി, അശോകൻ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 7.00: ഗണപതി ഹോമം, 7.30: കലശം, പഞ്ചഗവ്യം, 9.00: കൊടിയേറ്റ്, 9.30: ഗുരുദേവ കൃതികളുടെ ആലാപനം, 1.00: അന്നദാനം, വൈകിട്ട് 5.15: മഹാസുദർശന ഹോമം, 7.15: അന്നദാനം, 8.00: കലാസന്ധ്യ,
കരോക്കെ ഗാനമേള.ആറിന് രാവിലെ 7.00: ഗണപതിഹോമം, 8.00: മഹാമൃത്യുഞ്ജയഹോമം, 8.30: പറയെടുപ്പ്, 9.10: നവകലശം, കലശാഭിഷേകം, 10.00: ഗുരുദേവ കൃതികളുടെ ആലാപനം, 1.00: അന്നദാനം, വൈകിട്ട് 4.00: കുടുംബ സംഗമം ഉദ്ഘാടനം -എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ, 4.30: പ്രഭാഷണം - ബിജു പുളിക്കലേടത്ത്, 7.15: അന്നദാനം, 7.30: നൃത്തസന്ധ്യ.
ഏഴിന് രാവിലെ 6.30: അഷ്ടദ്രവ്യസമേതം മഹാഗണപതി ഹോമം, 7.30: പറയെടുപ്പ്, 8.00: ഗുരുദേവ കൃതികളുടെ ആലാപനം, 9.30: മഹാകലശപൂജ, 11.00: കലശം എഴുന്നള്ളിപ്പ്, 11.30: കലശാഭിഷേകം, 12.00: വിശേഷാൽ പൂജ, 1.00: അന്നദാനം, വൈകിട്ട് 6.00: താലപ്പൊലി ഘോഷയാത്ര -നരിയമ്പാറ ശബരിഗിരി ഉപക്ഷേത്രാങ്കണത്തിൽ നിന്ന്, 7.15: താലപ്പൊലി അഭിഷേകം, 8.00: മഹാപ്രസാദമൂട്ട്, 8.30: കലാഭവൻ സിബി നയിക്കുന്ന കോതമംഗലം നാദ ഭൈരവി മ്യൂസികിൻ്റെ ഗാനമേളയും നടക്കും.






