കേരളത്തിലെ സർക്കാർ കൊണ്ടുവന്ന മദ്യ നയത്തിന്റെ ഭാഗമാണ് ഇന്ന് കേരളത്തിൽ നടക്കുന്ന കുറ്റ കൃത്യങ്ങൾ എന്ന് ചാണ്ടി ഉമ്മൻ എം എൽ എ

കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചത് ഇരട്ടയാർ ഉപ്പുകണ്ടത്ത് വെച്ച് ആണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ കൊണ്ടുവന്ന മദ്യനയമാണ് ഇന്ന് കേരളത്തിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കിരൺ ഉതിരകുളം അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന പൗരന്മാരെ ആദരിച്ചു. കൂടാതെ കോൺഗ്രസ് പാർട്ടിയിലേക്ക് ചേർന്ന 3 കുടുംബങ്ങളെ ഷാൾ അണിയിച്ചു സ്വീകരിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാർ , മറ്റു നേതാക്കളായ സി എസ് യാശോധരൻ, ബിജോ മാണി, വാർഡ് മെമ്പർ രതീഷ് ആലേപുരക്കൽ, വൈ സി സ്റ്റീഫൻ, വിനോദ് നെല്ലിക്കൽ തുടങ്ങിയ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു. നിരവധി ആളുകളാണ് കുടുംബസംഗത്തിൽ പങ്കെടുത്തത്.