കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ വാർഷിക സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ 33 വാർഷിക സമ്മേളനമാണ് നടന്നത്. കട്ടപ്പന പെൻഷൻ ഫാമില്‍ വെച്ചാണ് സമ്മേളനം നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സംഘടന ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി .
ജില്ലാ വൈസ് പ്രസിഡന്റ് വി വി ഫിലിപ്പ്, ജില്ലാ കമ്മിറ്റിയംഗം ടി വി സാവിത്രി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ ശശിധരൻ, കെ ആർ രാമചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ പി ദിവാകരൻ, ത്രേസ്യാമ്മ മാത്യു, ടി കെ വാസു, കെ എ ജോസഫ്, കെ വി വിശ്വനാഥൻ, കെ എസ് അഗസ്റ്റിൻ , ആർ മുരളീധരൻ, എൻ വി മാത്യു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു. വി വി രഘു വരണാധികാരിയായിരുന്നു.