പീരുമേട്ടിൽ അൻപത് സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണം നടത്തി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിൽ നിന്നും എംഎൽഎയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ അനുവദിച്ച് പീരുമേട് മണ്ഡലത്തിലെ 50 സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. വിതരണം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
പീരുമേട് മണ്ഡലത്തിലെ 80 ശതമാനം സ്കൂളുകളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ടെന്നും പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ ആകർഷിക്കുവാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പീരുമേട് മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിലെ സമഗ്രമായ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംഎൽഎ അറിയിച്ചു.പീരുമേട് മണ്ഡലത്തിലെ 12 യുപി സ്കൂളുകൾക്കും 37 എൽപി സ്കൂളുകൾക്കും ഒരു ഹൈസ്കൂളിനും ഉൾപ്പെടെ ആകെ അൻപത് സ്കൂളുകൾക്ക് 35 ശതമാനം ഡിസ്കൗണ്ട് നിരക്കിലാണ് പുസ്തകങ്ങൾ വാങ്ങി നൽകിയത്.
പീരുമേട് റെയിൻ വാലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ വി ജോസഫ് അധ്യക്ഷത വഹിച്ചു .പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ ദിനേശൻ മുഖ്യ പ്രഭാഷണം നടത്തി.പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം രമേശ്, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി ഹെലൻ എന്നിവർ സംസാരിച്ചു. എംഎൽഎയുടെ പി എ. എം ഗണേശൻ സ്വാഗതവും എച്ച് എം ഫോറം സെക്രട്ടറി ബിജോയ് വർഗീസ് കൃതജ്ഞതയും പറഞ്ഞു.