കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി അഞ്ചര വയസുകാരന്‍

Feb 25, 2025 - 07:05
 0
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി അഞ്ചര വയസുകാരന്‍
This is the title of the web page

ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും കളഞ്ഞു കിട്ടിയ അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായിരിക്കുകയാണ് അഞ്ചര വയസുകാരന്‍.ഈട്ടിത്തോപ്പ് പൊങ്ങന്‍പാറയില്‍ സല്‍ജിയുടെയും ദിവ്യയുടെയും മകന്‍ ആരവ് സല്‍ജിയാണ് മാതൃകയായത്. പച്ചടി എസ്.എന്‍. എല്‍.പി. സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കഴിഞ്ഞ ദിവസം മാതാവിനൊപ്പം തയ്ക്കാന്‍ കൊടുത്ത തുണി വാങ്ങുന്നതിനായി ഇരട്ടയാറിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും റോഡില്‍ വീണു കിടക്കുന്ന നിലയില്‍ സ്വർണ്ണ ലോക്കറ്റ് കണ്ടത്. ഉടന്‍ തന്നെ ലോക്കറ്റ് അമ്മയെ ഏല്‍പ്പിക്കുകയും ഉടമയ്ക്ക് തിരികെ ഏല്‍പ്പിക്കണമെന്ന് പറയുകയും ചെയ്തു.

അമ്മ ദിവ്യ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയു മായിരുന്നു.തുടര്‍ന്ന് ഉദയഗിരി സ്വദേശിയായ അധ്യാപകന്റേതാണ് ലോക്കറ്റെന്ന് കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഉടമ ലോക്കറ്റ് കൈപറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow