സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്റെ 'നിന്നെക്കുറിച്ചുള്ള കവിതകൾ' എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം അടിമാലിയില്‍ നടന്നു

സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്റെ 'നിന്നെക്കുറിച്ചുള്ള കവിതകൾ' എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം അടിമാലിയില്‍ നടന്നു. പച്ച ആഴ്ച്ചപ്പത്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രണയകവിതകളുടെ സമാഹാരമായി പുറത്തിറക്കിയിട്ടുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.അക്ബറിന്റെ അഞ്ചാമത്തെ പുസ്തകമാണിത്.സമ്മേളനം കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി. എസ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് പുഷ്പമ്മ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.അക്ബറിന്റെ ഭാര്യ നബീസ അക്ബര്‍ പുസ്തകം സ്വീകരിച്ചു.
ജീവിത വഴിയിലെ ചുറ്റുപ്പാടുകളെ എഴുത്തിനോട് ചേര്‍ത്തുള്ള രചനാശൈലിയാണ് സാഹിത്യകാരനായ അക്ബര്‍. നേര്യമംഗലത്തിന്റേത്.അക്ബറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയിട്ടുള്ള പുസ്തകമാണ് നിന്നെക്കുറിച്ചുള്ള കവിതകള്‍, പ്രണയകവിതകള്‍.പട്ടാമ്പി ലോഗോസ് ബുക്‌സ് പുറത്തിറക്കിയിട്ടുള്ള പുസ്തകത്തിന്റെ പ്രകാശനം അടിമാലി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്നു. കവി ശ്രീകുമാര്‍ കരിയാട് മുഖ്യാതിഥിയായി. സാഹിത്യകാരന്‍ ആന്റണി മുനിയറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ജോസ് കോനാട്ട് പുസ്താകാസ്വാദന പ്രഭാഷണം നടത്തി.
പച്ച ആഴ്ച്ചപത്രം പത്രാധിപര്‍ സത്യന്‍ കോനാട്ട്, എഴുത്തുകാരന്‍ സി എസ് റെജി കുമാര്‍, ഷീല ലാല്‍, സന്തോഷ് കുമാര്‍ എം.എം, തുടങ്ങി സാമൂഹിക, സാംസ്‌ക്കാരിക, സാഹിത്യ രംഗത്തെ വിവിധയാളുകള്‍ പുസ്ത പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.അക്ബറിന്റേതായി പുറത്തിറങ്ങിയിട്ടുള്ള സാഹിത്യ സൃഷ്ടികളില്‍ 4 എണ്ണം കവിതാ സമാഹാരങ്ങളും ഒരെണ്ണം കാടനുഭവങ്ങളുമാണ്. എഴുത്തിനൊപ്പം മാധ്യമ പ്രവര്‍ത്തനം കൂടി ഒപ്പം കൊണ്ടുപോകുന്ന അക്ബര്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ലിറ്ററേച്ചറില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കേബിള്‍ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റിന്റെ സാഹിത്യ പുരസ്‌കാരം, സംസ്‌കാര സാഹിതി അവാര്‍ഡ്, പുരോഗമന കലാ സാഹിത്യ സംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. നേര്യമംഗലം സ്വദേശിയായ അക്ബറിന്റെ ഭാര്യ നബീസയാണ് അഹാന, സുനേന മക്കളാണ്.