സംസ്ഥാന യുവജനക്ഷേമ ബോർഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, SCAR FACE SPORTS CLUB കട്ടപ്പനയുടെ സഹകരണത്തോടെ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മണിനാദം 2025 ജില്ലാതല നാടൻ പാട്ട് മത്സരം മാർച്ച് 2 ന്

സംസ്ഥാന യുവജനക്ഷേമ ബോർഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, SCAR FACE SPORTS CLUB KATTAPPANA യുടെ സഹകരണത്തോടെ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മണിനാദം 2025 ജില്ലാ തല നാടൻ പാട്ട് മത്സരം മാർച്ച് മാസം രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 3.30 pm മുതൽ കട്ടപ്പന മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്തപ്പെടും.ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കും.
ജില്ലാതല മത്സരത്തിൽ ആദ്യ സ്ഥാനം നേടുന്നവർക്ക് 25000 രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 10000 രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 5000 രൂപയും ക്യാഷ് അവാർഡ് ലഭിക്കും. സംസ്ഥാന തല വിജയികൾക്ക് യഥാക്രമം 100000,75000,50000 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഉടൻ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാനുള്ള അവസാനം തിയതി ഫെബ്രുവരി 25,5 pm വരെ മാത്രം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 94474 08609,94466 01880