കാഞ്ചിയാർ കൽത്തൊട്ടി എ എം യു പി സ്കൂളിന്റെയും എസ് എച്ച് നേഴ്സറി സ്കൂളിന്റെയും സംയുക്ത വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു

കാഞ്ചിയാർ കൽത്തൊട്ടി എ എം യു പി സ്കൂളിന്റെയും എസ് എച്ച് നേഴ്സറി സ്കൂളിന്റെയും സംയുക്ത വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നത്. ആസാദ് ഉത്സവ് എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 67 മത് വാർഷികാഘോഷമാണ് നടന്നത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗവുമായ ജോമോൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാദർ ജിനോ വാഴയിൽ അധ്യക്ഷൻ ആയിരുന്നു. സ്കൂളിലെ പൂർവ്വ അധ്യാപികയായ സിസ്റ്റർ മേരി ഫിലിപ്പ് എസ് എച്ച് എൻഡോമെന്റ് വിതരണം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ലാൽജി സേവിയർ പത്രപ്രകാശനം നിർവഹിച്ചു. സിസ്റ്റർ ആൻസില്ല എസ് എച്ച് .ബിബിൻ തോമസ് .തങ്കച്ചൻ മാത്യു കളപ്പുരക്കൽ സിസ്റ്റർ ജെസ്സി നീതു മേരി മാത്യു, സിസ്റ്റർ റാസി മരിയ,ബോബി ജോർജ്തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സമ്മാനദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.