കോൺഗ്രസ് വണ്ടിപ്പെരിയാർ, വാളാർഡി മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വണ്ടിപ്പെരിയാർ മഞ്ചുമല വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഡിസിസി ജനറൽ സെക്രട്ടറി പി എ അബ്ദുൾ റഷീദ് സമരം ഉത്ഘാടനം ചെയ്തു. ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചു കൊണ്ടുള്ള എൽ ഡി എഫ് സർക്കാരിന്റെ അവസാനത്തെ ബജറ്റ് ജനദ്രോഹ ബജറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ KPCC യുടെ നിർദേശപ്രകാരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ എല്ലാ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും നടത്തിയ സമര പരിപാടികളുടെ ഭാഗമായാണ് കോൺഗ്രസ് വണ്ടിപ്പെരിയാർ - വാളാടി മണ്ഡലം കമ്മറ്റി കളുടെ സംയുക്താഭിമുഖ്യത്തിൽ വണ്ടിപ്പെരിയാർ മഞ്ചുമല വില്ലേജ് ഓഫീസ് പടിക്കലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ പ്രതിഷേധ ധർണ്ണയിൽ അധ്യക്ഷനായിരുന്നു. വാളാടി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പൻ സ്വാഗതമാശംസിച്ചു. DCC ജനറൽ സെക്രട്ടറി പി എ അബ്ദുൾറഷീദ് പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു.NGO അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ഉദയ സൂര്യൻ. INTUC പീരുമേട് റീജണൽ പ്രസിഡന്റ് K A സിദ്ദിഖ്. ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രിയങ്കാ മഹേഷ് . S A ജയൻ,K മാരിയപ്പൻ മുതിർന്ന കോൺഗ്രസ് നേതാവ് PT വർഗ്ഗീസ് .
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കൽ, യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടിമണ്ഡലം പ്രസിഡന്റുമാരായ N അഖിൽ ,R വിഘ്നേഷ്. നേതാക്കളായ ഗീതാ നേശയ്യൻ,N ഷാൻ, വനിത ഗണേശൻ,S N ബിജു,N മഹേഷ് തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ പ്രസംഗിച്ചു.