ഡോക്ടർ എ പി ജെ അബ്ദുൾ കലാം സെന്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

സ്വാമിവിവേകാനന്ദ മെഡിക്കൽ മിഷൻ്റെയും ഗുരുകുലം എഡ്യുക്കേഷണല്‍ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ എ.പി.ജെ അബ്ദുൾ കലാം സെൻ്റർ ഫോർ സ്കിൽ & എക്സലൻസ് എന്ന പേരിൽ ന്യൂ ബസ്സ് സ്റ്റാൻഡിനു പിൻവശം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം കട്ടപ്പന ദൈവദശകം ശതാബ്ദി ഹാളിൽ പരിശീലന കേന്ദ്രം പ്രസിഡണ്ട് ശശി കുമാർ എം.പി യുടെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സാജൻ ജോർജ് ഉത്ഘാടനം ചെയ്യ്തു.
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഡയറക്ടർ ഡോ: TV മുരളീ വല്ലഭൻ മുഖ്യപ്രഭാഷണം നടത്തി. അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ സേവാ പ്രമുഖ് രവികുമാർ സേവാ സന്ദേശം നല്കി. എൻ എസ് എസ് പ്രതിനിധി ആർ.മണിക്കുട്ടൻ ആശംസാപ്രസംഗം നടത്തി.
സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: വി. നാരായണൻ സ്വാഗതവും ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം.ടി ഷിബു കൃതജ്ഞതയും പറഞ്ഞു. പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്സുകൾ ഇലക്ട്രീഷ്യൻ,തയ്യൽ, എംബ്രോയിഡറി, ഫാഷൻ ഡിസൈനിംഗ്, ഫാബ്രിക് പെയിൻ്റിംഗ്, പി എസ് സി, യു പി എസി പരീക്ഷാ പരിശീലനം, അഗ്നിവീർ പരീക്ഷാ പരിശീലനം, ഡൊമസ്റ്റിക് കെയർ അറ്റൻഡൻ്റ്, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയാണെന്ന് ഭാരവാഹികൾ അറിയിച്ചു.