മികച്ച പഞ്ചായത്തിനുള്ള ജില്ലാതല സ്വരാജ് ട്രോഫി നേടി ഇരട്ടയാര്‍ പഞ്ചായത്ത്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പ്രസംഗത്തില്‍ ഇരട്ടയാര്‍ പഞ്ചായത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചിരുന്നു. സമീപനം, സഹകരണം, നവീകരണം, ശാക്തീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇരട്ടയാര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഉദാഹരണമാണെന്നും നിര്‍മല സീതാരാമന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണം വിജയകരമായി നടപ്പാക്കിവരുന്നു. 4,600ലേറെ വീടുകള്‍, 500 സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നുണ്ട്. 30ലേറെ സ്ത്രീകളാണ് ഹരിതകര്‍മസേനാംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 10,000 രൂപ വീതം ഇവര്‍ക്ക് വേതനമായി ലഭിക്കുന്നു.
പഞ്ചായത്തിലെ 85 ശതമാനം വീടുകളില്‍ നിന്നും 90 ശതമാനം സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 2,50,000 രൂപ യൂസര്‍ഫീയായി പിരിച്ചെടുക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ 18 വിഭാഗങ്ങളായി തരംതിരിച്ച് സ്വകാര്യ ഏജന്‍സികള്‍ക്കും റീസൈക്ലിങ് കമ്പനികള്‍ക്കും കൈമാറിവരുന്നു. പ്രതിമാസം നാല് ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിക്കുന്നത്.തൊട്ടടുത്ത ദിവസം ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങും