ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടത്തി

ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടത്തി.പതാക ഉയർത്തിയതിനു ശേഷം സമ്മേളന നഗരിയിലേക്ക് പ്രവർത്തകർ പ്രകടനം നടത്തി.കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു.തൊഴിലാളികളെ ഇഷ്ടമില്ലാത്ത, സ്നേഹമില്ലാത്ത ഉദ്യോഗസ്ഥരാണ് നമ്മുടെ നാട്ടിലെ ബാങ്ക് ജീവനക്കാരിലെ ഉന്നതർ. ഐഎഎസ്,ഐപിഎസ്,ഐഎഫ്എസ് എന്നിങ്ങനെ തലപ്പത്തിരിക്കുന്നവർക്ക് നേരാംവണ്ണം മനുഷ്യന് വേണ്ടി പ്രവർത്തിക്കാനുള്ള ട്രെയിനിങ് അല്ല ലഭിക്കുന്നത്. കാലവും കഥകളും ചരിത്രവും മാറുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. നേതാക്കളായ വി ആര്‍ ബാലകൃഷ്ണന്‍, കെ എന്‍ കുമാരന്‍, പി ജെ റെജി, ആര്‍ വിനോദ്, സജി വേമ്പള്ളി, ജി മോഹനന്‍, കെ കെ കുഞ്ഞുമോന്‍, കെ ജെ സ്‌കറിയ, ജിത്ത് വെളുത്തേടത്ത്, മറിയാമ്മ വര്‍ഗീസ്, സുമ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.